
Breaking News
ജനസാഗരമായി ഫാന്‍ സോണുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഒരുക്കിയ ഫാന്‍ സോണുകള്‍ ജനസാഗരമാകുന്നു. നിത്യവും പതിനായിരക്കിനാളുകളാണ് ഫാന്‍ സോണുകളില്‍ എത്തുന്നത്. കലാസാംസ്‌കാരിക പരിപാടികളും ഭക്ഷ്യവിഭവങ്ങളും ആസ്വദിക്കാനും വിശാലമായിരുന്ന് കളികാണാനുമൊക്കെയാണ് ഫുട്‌ബോള്‍ ആരാധകര്‍ ഇവിടെയെത്തുന്നത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയ,
ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്കും പ്രവേശനമനുവദിക്കുന്ന ഫാന്‍ സോണുകളൊരുക്കി സംഘാടകര്‍ കയ്യടി വാങ്ങി.
വൈവിധ്യമാര്‍ന്ന കലാപരിപാടികളും വലിയ സ്‌ക്രീനില്‍ കളികാണുന്നതിിനുള്ള സൗകര്യം മാത്രമല്ല ഫ്രീ വൈ ഫൈയും നല്‍കിയാണ് ഈ ഫാന്‍ സോണുകളൊരുക്കിയിരിക്കുന്നത്.