പാണ്ട ഹൗസ് പാര്‍ക്ക് നാളെ മുതല്‍ സന്ദര്‍ശകരെ സ്വീകരിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ദോഹയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഖോര്‍ സിറ്റിയിലെ പാണ്ട ഹൗസ് പാര്‍ക്ക് വ്യാഴാഴ്ച മുതല്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ടിക്കറ്റുകള്‍ ബുക്ക് ചെയ്താണ് സന്ദര്‍ശനം അനവദിക്കുന്നത്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന്, https://www.mm.gov.qa/cui/view.dox?id=2641&contentID=9518&siteID=1
ഇവിടെ ക്ലിക്ക് ചെയ്യുക.
ടിക്കറ്റിന്റെ സാധുത ഒരു ദിവസത്തേക്കാണ്. അത് റിസര്‍വേഷന്‍ തീയതിയില്‍ തീരുമാനിക്കും. ടിക്കറ്റ് റീഫണ്ട് അനുവദിക്കില്ല.
ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തറിനുള്ള സമ്മാനമായി ചൈന നല്‍കിയതാണ് ‘സുറയ്യ, ”സുഹൈല്‍’ എന്നീ പാണ്ടകള്‍.
ബെയ്ജിംഗില്‍ നിന്നുള്ള രണ്ട് ഭീമന്‍ പാണ്ടകള്‍ കഴിഞ്ഞ മാസമാണ് ഖത്തറിലെത്തിയത്. ഇരുപതാം നൂറ്റാണ്ടിന് ശേഷം ചൈനയില്‍ നിന്നുള്ള പാണ്ടകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ മിഡില്‍ ഈസ്റ്റേണ്‍ രാജ്യമാണ് ഖത്തര്‍.
ചൈനയുടെ സിചുവാന്‍ പ്രവിശ്യയിലെ മിന്‍ഷാന്‍ പര്‍വതനിരകളുടെ പാരിസ്ഥിതികവും കാലാവസ്ഥാ സാഹചര്യങ്ങളും അനുകരിച്ച്
പാണ്ട ഹൗസ് ഏറ്റവും ഉയര്‍ന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.
120,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന ഈ ചുറ്റുപാടില്‍ പാര്‍പ്പിടം കൂടാതെ ഹരിത പ്രദേശങ്ങളും സേവന കെട്ടിടങ്ങളും ഉള്‍പ്പെടുന്നു. എല്ലാ സമയത്തും മൃഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു മെഡിക്കല്‍ സൗകര്യവും പാണ്ട ഹൗസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഡോക്ടര്‍മാരും ഭീമന്‍ പാണ്ട മെഡിസിന്‍ വിദഗ്ധരും അടങ്ങുന്ന രാജ്യാന്തര സംഘമാണ് പാണ്ടകളെ പരിപാലിക്കുക.
പാണ്ടകളുടെ ഭക്ഷണത്തിലെ പ്രധാന ഭക്ഷണമായ മുളകള്‍ ഈ ഭാഗത്ത് കൃഷി ചെയ്യുന്നു. ഷെല്‍ട്ടറിനുള്ളില്‍ ചൈനീസ് വനങ്ങളില്‍ നിന്നുള്ള മരങ്ങളും കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ട്