Breaking News
ലോകകപ്പ് ടിക്കറ്റില്ലാതെ ഫുട്ബോള്‍ ആരാധകര്‍ക്കും ഇന്നു മുതല്‍ ഖത്തറിലേക്ക് പ്രവേശനം
അമാനുല്ല വടക്കാങ്ങര
ദോഹ: മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഇന്നുമുതല്‍ ( ഡിസംബര്‍ 2 മുതല്‍ ) ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും.
ഹയ്യ കാര്‍ഡ്, ബുക്ക് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍, 500 റിയാല്‍ ഫീസ് എന്നിവയാണ് ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍ വേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.