
ഖത്തറിന് നന്ദി പറഞ്ഞ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന് നന്ദി പറഞ്ഞ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ . പ്രതിമാസ പരിശോധനയ്ക്കായി ബ്രസീലിലെ ആശുപത്രി സന്ദര്‍ശനത്തിനിടെയാണ് തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ക്ക് ഖത്തറിനും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
തന്റെ ഇന്‍സ്റ്റാഗ്രാമില്‍, 82-കാരനായ പെലെ തന്റെ ചിത്രം കൊണ്ട് അലങ്കരിച്ച ലുസൈല്‍ ടവറിന്റെ ഫോട്ടോയും മറുവശത്ത് ‘ഗെറ്റ് വെല്‍ സൂണ്‍’ എന്ന വാചകവും പോസ്റ്റ് ചെയ്താണ് ഖത്തറിനും ഫുട്‌ബോള്‍ ആരാധകര്‍ക്കും നന്ദി പറഞ്ഞത്.
മൂന്ന് ലോകകപ്പുകള്‍ നേടിയ ചരിത്രത്തിലെ ഒരേയൊരു കളിക്കാരനായ പെലെ, സമീപ വര്‍ഷങ്ങളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.