Archived ArticlesUncategorized
ഖത്തര്‍ ലോകകപ്പ് കുടുംബസൗഹൃദ ലോകകപ്പെന്ന് വിലയിരുത്തല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് കുടുംബ സൗഹൃദ ലോകകപ്പെന്ന് വിലയിരുത്തല്‍. പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് നിത്യവും ഖത്തര്‍ ലോകകപ്പിന്റെ കുടുംബ സൗഹൃദ അന്തരീക്ഷത്തെ പ്രശംസിക്കുന്ന പോസ്റ്റുകളും കുറിപ്പുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സ്‌റ്റേഡിയങ്ങളില്‍ മദ്യം നിരോധിച്ചതും കണിശമായ അച്ചടക്ക നടപടികളും വളരെ മാന്യമായി കളിയാസ്വദിക്കുവാനുള്ള അവസരമൊരുക്കിയതായി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.