Archived Articles
ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ പ്രതിനിധികളും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയതിന്റെ ഭാഗമായി ഫ്രഞ്ച് അംബാസഡര്‍ ഒരുക്കിയ വിരുന്നില്‍ ഫ്രാന്‍സില്‍ നിന്നും വന്ന പ്രധാന അതിഥികളും മീഡിയ പ്രതിനിധികളും പങ്കെടുത്ത വിരുന്നില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ മെമ്പേഴ്‌സിനെയും ക്ഷണം ലഭിച്ചു.
ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് തൗഫി ഫ്രഞ്ച് അംബാസഡര്‍ക്ക് വിവരിച്ചു കൊടുത്തു. വളരെ സന്തോഷപൂര്‍വ്വം ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ ഫ്രഞ്ച് അംബാസഡര്‍ ആശംസകള്‍ നേരുകയും ഈ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു
പ്രസിഡണ്ട് തൗഫിയോടൊപ്പം എക്‌സിക്യൂട്ടീവ് അംഗം ഫസലു റഹ്മാന്‍ വടക്കാങ്ങര. ഖത്തര്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ അംഗങ്ങളായ ശിഹാബുദ്ദീന്‍, രജിത് കുമാര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു