
എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി. അനൂപിന് ഖത്തര്‍ ടെക് സ്വീകരണം നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് കാണുന്നതിനായി ഖത്തറിലെത്തിയ പ്രമുഖ സിനിമ പ്രവര്‍ത്തകനും എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ ഡോ.എ.വി. അനൂപിന് ഖത്തര്‍ ടെക് സ്വീകരണം നല്‍കി. എ.വി.എ. ഗ്രൂപ്പ് ഡയറക്ടര്‍ വിവേക് വേണുഗോപാല്‍, ഡോ. പ്രശാന്ത് ഗിരീഷ് എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു.
ഖത്തര്‍ ടെക് ആസ്ഥാനത്ത് നടന്ന സ്വീകരണത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, മുന്‍ പ്രസിഡണ്ട് എ.പി. മണി കണ്ഠന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, കെ.ബി.എഫ്. പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, ഇ്ന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഷഫീഖ് അറക്കല്‍ , കിച്ചണ്‍ ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഷാജി ചാക്കോ, അല്‍ മആറിഫ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവിഷ്, അഡിഡാസ് മാനേജര്‍ ബെസ് ലിന്‍ സാജു, റേഡിയോ സുനോ പ്രാഗ്രാം ഹെഡ് ആര്‍. ജെ. അപ്പുണ്ണി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രസിഡണ്ട് സുരേഷ് കരിയാട്, സിനിമ നിര്‍മാതാവ് സെനിത് കേളോത്ത്, അഭിനവ് മണികണ്ഠന്‍, നിഖില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ സ്വാഗതവും ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.