ഫിഫ 2022 ലോകകപ്പിലെ എല്ലാ ടീമുകള്‍ക്കും ഭീമമായ സമ്മാനത്തുക
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിലെ എല്ലാ ടീമുകള്‍ക്കും ഭീമമായ സമ്മാനത്തുക ലഭിക്കും. വിജയികള്‍ മാത്രമല്ല പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും വന്‍ തുക സമ്മാനമായി ലഭിക്കും.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഫിഫ 2022 കിരീടം ചൂടുന്നവര്‍ക്ക് 42 മില്യണ്‍ ഡോളറും റണ്ണേര്‍സ് അപ്പിന് 30 മില്യണ്‍ ഡോളറുമാണ് സമ്മാനം. മൂന്നാം സ്ഥാനക്കാര്‍ക്ക് 27 മില്യണ്‍ ഡോളറും നാലാം സ്ഥാനക്കാര്‍ക്ക് 25 മില്യണ്‍ ഡോളറുമാണ് സമ്മാനമായി ലഭിക്കുക.
5 മുതല്‍ 8 വരെയുള്ള ടീമുകള്‍ക്ക് 17 മില്യണ്‍ ഡോളര്‍ വീതവും 9 മുതല്‍ 16 വരെ സ്ഥാനങ്ങളുള്ള ടീമുകള്‍ക്ക് 13 ദശലക്ഷം ഡോളര്‍ വീതവും 17 മുതല്‍ 32 വരെ സ്ഥാനങ്ങളുള്ള ടീമുകള്‍ക്ക് 9 മില്യണ്‍ ഡോളര്‍ വീതവും സമ്മാനമായി ലഭിക്കും
ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ഫിഫ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ എല്ലാ ടീമുകള്‍ക്കും ടൂര്‍ണമെന്റിനായുള്ള പ്രാരംഭ ചെലവുകള്‍ക്കായി ഫിഫ 1.5 മില്യണ്‍ ഡോളര്‍ വീതം നല്‍കിയിരുന്നു
2018 ല്‍ റഷ്യന്‍ ലോകകകപ്പിലെ മൊത്തം സമ്മാനത്തുക 400 മില്യണ്‍ ഡോളറായിരുന്നു. ടൂര്‍ണമെന്റിന്റെ 2022 പതിപ്പിനുള്ള മൊത്തം സമ്മാനത്തുക 440 മില്യണ്‍ ഡോളറായിരിക്കുമെന്ന് ഫിഫ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു