ഫുട്ബോള്‍ ആരാധകരെ മാടി വിളിച്ച് അല്‍ ദോസരി പാര്‍ക്കും നേച്ചര്‍ റിസര്‍വ്സും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിനായി ഖത്തറിലെത്തിയ ഫുട്ബോള്‍ ആരാധകരെ മാടി വിളിച്ച് അല്‍ ദോസരി പാര്‍ക്കും നേച്ചര്‍ റിസര്‍വ്സും. സന്ദര്‍ശകര്‍ക്ക് വളരെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഷഹാനിയയിലെ അല്‍ ദോസരി പാര്‍ക്കും നേച്ചര്‍ റിസര്‍വും
നഗരത്തിലെ ജനക്കൂട്ടത്തില്‍ നിന്നും തിരക്കുകളില്‍ നിന്നും പ്രകൃതിയുടെ മടിത്തട്ടില്‍ പ്രത്യേകമായി തയ്യാറാക്തിയ ഈ പ്രകൃതി സംരക്ഷണ കേന്ദ്രവും അതിന്റെ കോട്ടേജുകളും സവിശേഷമായ അനുഭൂതിയും അനുഭവവുമാണ് സമ്മാനിക്കുക.
മൃഗശാലയിലെ നിരവധി മൃഗങ്ങളെ തുറന്ന കൂടുകളിലേക്ക് മാറ്റിയതായും ധാരാളം മരങ്ങള്‍ നട്ടുപിടിപ്പിച്ചതായും പാര്‍ക്ക് ഡയറക്ടര്‍ മുഹമ്മദ് അല്‍ ദോസരിയെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.”ഇപ്പോള്‍, വികസിപ്പിച്ച പാര്‍ക്കില്‍ വന്യജീവി പ്രേമികള്‍ക്കും പരിസ്ഥിതി പ്രേമികള്‍ക്കും നിരവധി ആകര്‍ഷണങ്ങളുണ്ട്. കൂടുതല്‍ ഹരിത പ്രദേശങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, പല മൃഗങ്ങള്‍ക്കും ഇപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ പോലുള്ള കൂടുകള്‍ ഉണ്ട്. ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പറയുന്നു
പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രത്യേക സ്ഥലങ്ങളുള്ള 14 വിഭാഗങ്ങളാണ് പാര്‍ക്കിലുള്ളത്. പാര്‍ക്കില്‍ ഒരു ഓര്‍ഗാനിക് ഫാമും വികസിപ്പിച്ചിട്ടുണ്ട്. നിരവധി പച്ചക്കറികളും പൂക്കളും ഇതിലുണ്ട്, ”ദോസരി വിശദീകരിച്ചു.
”മരുഭൂമിയിലെ പച്ചപ്പിന്റെ വിശാലമായ പ്രദേശമാണ് പാര്‍ക്കിന്റെ സവിശേഷത. അത് ശരിക്കും ആവേശഭരിതരാക്കുന്നുവെന്നാണ് പല സന്ദര്‍ശകരും അഭിപ്രായപ്പെടുന്നത്.