Uncategorized
ഇംഗ്‌ളണ്ടിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പ് സെമിയിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ രാത്രി അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഇംഗ്‌ളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. കളിയുടെ പതിനേഴാം മിനിറ്റില്‍ എറിക് ചൂമേനി നേടിയ ഗോളില്‍ തുടക്കം മുതലേ ഫ്രാന്‍സ് മുന്നിട്ട് നിന്നെങ്കിലും അമ്പത്തി നാലാം മിനിറ്റില്‍ ഇംഗ്‌ളണ്ട് സമനില ഗോള്‍ നേടിയതോടെ കളിയുടെ ഗതി മാറി.
ഇരുകൂട്ടരും പൊരുതികളിച്ചപ്പോള്‍ കളിയാവേശം ഗാലറിയെ ഇളക്കിമറിച്ചു. എഴുപത്തിയെട്ടാം മിനിറ്റില്‍ ഒലിവര്‍ ജിറൗദിന്റെ ഗോള്‍ ഫ്രാന്‍സിന് മേല്‍കൈ നല്‍കി. എണ്‍പത്തിനാലാം മിനിറ്റില്‍ ഇംഗ്‌ളണ്ടിന് പെനാല്‍ട്ടി ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.