Breaking News
ഫിഫ ലെജന്‍ഡ്‌സ് കപ്പ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ , പ്രവേശനം സൗജന്യം പക്ഷേ സീറ്റ് ബുക്ക് ചെയ്യണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലെജന്‍ഡ്‌സ് കപ്പ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നിസ് ആന്റ് സ്‌ക്വാഷ് കോപ്ലക്‌സിലെ സെന്റര്‍ കോര്‍ട്ടില്‍ നടക്കും. ഇതിഹാസ താരങ്ങളുടെ മത്സരങ്ങള്‍ സൗജന്യമായി നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കിയാണ് ലെജന്‍ഡ്‌സ് കപ്പ് സംഘടിപ്പിക്കുന്നത്.
കഫു, കകാ, ദിദിയര്‍ദ്രോഗ്ബ, കസിയസ്, കാര്‍സ് പുയോള്‍, റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാന്‍സിസ്‌കോ ടോട്ടി, ജോണ്‍ടെറി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ദോഹയില്‍ വീണ്ടും ബൂട്ടണിയുമ്പോള്‍ കാല്‍പന്തുകളിയാരാധകര്‍ക്ക് സവിശേഷമായ അനുഭവമായിരിക്കും.
ഉച്ചക്ക് രണ്ട് മണിക്കാണ് മല്‍സരങ്ങള്‍ തുടങ്ങുക. 12 മണി മുതല്‍ പ്രവേശനം അനുവദിക്കും. https://qtickets.com/Events/EventsDetails/9564/ എന്ന ലിങ്ക് വഴി സീറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.