അര്‍ജന്റീന – ക്രൊയേഷ്യാ പോരാട്ടത്തിന് ലുസൈല്‍ സ്‌റ്റേഡിയം ഒരുങ്ങി, ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിച്ചു തുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടത്തിനായി ലുസൈല്‍ സ്‌റ്റേഡിയം ഒരുങ്ങി, ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിച്ചു തുടങ്ങി . ആരാധകരുടെ സുഗമമായ പ്രവേശനം എളുപ്പമാക്കുന്നതിന് ഇന്ന് 6 മണിക്ക് തന്നെ സ്റ്റേഡിയം ഗേറ്റുകള്‍ തുറന്നത് ആരാധകര്‍ക്ക് സഹായകമായി.
ലോകം ഉറ്റുനോക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.
അര്‍ജന്റീനയുടെ ജഴ്‌സികളുമണിഞ്ഞ ആരാധകക്കൂട്ടം ലുസൈലിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മാച്ചിനുളള ടിക്കറ്റുള്ളവര്‍ മാത്രമേ സ്റ്റേഡിയത്തിലേക്ക് പുറപ്പെടേണ്ടതുള്ളൂവെന്നും ഒരു കാരണവശാലുംാ സ്റ്റേഡിയത്തില്‍ മാച്ച് ടിക്കറ്റുകളുടെ വില്‍പനയുണ്ടാവില്ലെന്നും സംഘാടകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഫിഫ 2022 ഫൈനലുകള്‍ക്കായുള്ള അല്‍ ഹില്‍മ് എന്ന മാച്ച് ബോളിന്റെ ആദ്യ മല്‍സരമെന്നതും ഇന്നത്തെ മാച്ചിനെ സവിശേഷമാക്കും.
അര്‍ജന്റീന ഫൈനലിലേക്ക് യോഗ്യത നേടുമോ അതോ നിലവിലെ റണ്ണേര്‍സ് അപ്പായ ക്രൊയേഷ്യ ചരിത്രം ആവര്‍ത്തിക്കുമോ എന്നറിയാനാണ് കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്നത്.