Breaking News
ഫ്രാന്‍സ് – മൊറോക്കോ പോരാട്ടം ഇന്ന് രാത്രി 10 മണിക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫ്രാന്‍സ് – മൊറോക്കോ പോരാട്ടം ഇന്ന് രാത്രി 10 മണിക്ക് . ഫിഫ 2022 ലോകകപ്പ് ഖത്തറിലെ ഏറ്റവും ആവേശകരമായ മല്‍സരമാകും ഇന്ന് രാത്രി 10 മണിക്ക് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫ്രാന്‍സും മൊറോക്കോയും തമ്മിലുള്ള സെമി ഫൈനല്‍ മല്‍സരം.
ചരിത്രം ആവര്‍ത്തിക്കുമോ അതോ ചരിത്രം കണക്കുചോദിക്കുമോ എന്നാണ് ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സ് വാഴുമോ അതോ വീഴുമോ എന്നപോലെ തന്നെ ഫ്രാന്‍സിന്റെ മുന്‍ അധിനിവേശത്തിന് ഇരയായ മൊറോക്കോ കണക്കു ചോദിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടിവരും.