ലുസൈല്‍ സ്റ്റേഡിയത്തില്‍ വീണ് പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ അന്തരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ.ലുസൈല്‍ സ്റ്റേഡിയത്തില്‍ ഗുരുതരമായ വീഴ്ചയില്‍ പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ അന്തരിച്ചതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി അറിയിച്ചു.
2022 ഡിസംബര്‍ 10 ശനിയാഴ്ച, ലുസൈല്‍ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ഗാര്‍ഡായ ജോണ്‍ എന്‍ജാവു കിബുവിന് ഡ്യൂട്ടിക്കിടെ ഗുരുതരമായ വീഴ്ച സംഭവിച്ചു. സ്റ്റേഡിയം മെഡിക്കല്‍ ടീമുകള്‍ ഉടന്‍ സംഭവസ്ഥലത്തെത്തുകയും അടിയന്തര ചികിത്സ നല്‍കുകയും തുടര്‍ന്ന് ആംബുലന്‍സ് വഴി ഹമദ് മെഡിക്കല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
‘മെഡിക്കല്‍ ടീമിന്റെ ശ്രമങ്ങള്‍ക്കിടയിലും, മൂന്ന് ദിവസത്തേക്ക് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അദ്ദേഹം 2022 ഡിസംബര്‍ 13 ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.