Breaking News
വിജയിക്കാനുള്ള ആഗ്രഹം’ എന്ന കലാസൃഷ്ടി ക്ലബ്ബ് സൂയിസ് ദോഹയില്‍ അനാച്ഛാദനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രശസ്ത സ്വിസ് കലാകാരനായ ഡേവിഡ് പ്ലൂഗിയുടെ വിജയിക്കാനുള്ള ആഗ്രഹം’ (ദ എര്‍ജ് ടു വിന് ) എന്ന കലാസൃഷ്ടി ക്ലബ്ബ് സൂയിസ് ദോഹയില്‍ അനാച്ഛാദനം ചെയ്തു. ഫിഫ ലോകകപ്പിനായെത്തിയ മാധ്യമ പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും അംബാസഡര്‍മാരുടെയും നയതന്ത്രജ്ഞരുടെയും സാന്നിധ്യത്തിലാണ് കലാസൃഷ്ടി അനാച്ഛാദനം ചെയ്തത്.
പ്രശസ്ത സ്വിസ് കലാകാരനായ ഡേവിഡ് പ്ലൂഗിയുടെ കലാസൃഷ്ടി വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്ന് നോക്കുമ്പോള്‍ വ്യത്യസ്ത ആകൃതികളിലേക്ക് മാറുന്ന സവിശേഷമായ സൃഷ്ടിയാണ് .