
ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ദിവസം 45 ടിബിയിലധികം ഡാറ്റാ ലോഡ് വിജയകരമായി കൈകാര്യം ചെയ്ത് ഉരീദു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ദിവസം 45 ടിബിയിലധികം ഡാറ്റാ ലോഡ് വിജയകരമായി കൈകാര്യം ചെയ്ത് ഉരീദു.
ഫിഫ 2022 നമ്മുടെ രാജ്യത്തിനും നമ്മുടെനെറ്റ് വര്‍ക്കിനും മറക്കാനാവാത്ത ലോകകപ്പായിരുന്നുവെന്നും ഉരീദു നെറ്റ് വര്‍ക്ക് ലോകത്ത് ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡാറ്റാ ലോഡുകളില്‍ ചിലത് കൈകാര്യം ചെയ്തുവെന്നും ഉരീദു ട്വീറ്റ് ചെയ്തു. അത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഫൈനല്‍ മത്സരത്തില്‍ ഞങ്ങള്‍ നിരവധി പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു, ഉരീദു വ്യക്തമാക്കി .
മൊബൈല്‍ ഡാറ്റക്ക് പുറമേ 8.4 ടിബി വൈഫൈ ഡാറ്റയും ഫൈനല്‍ ദിവസം ഉപയോഗപ്പെടുത്തി. 651000 വോയ്‌സ് കോളുകള്‍, 32000 റോമിംഗ് ഉപഭോക്താക്കള്‍ എന്നിവയും അന്നത്തെ റിക്കോര്‍ഡാണ്.