
Archived Articles
ഖത്തര്‍ പ്രവാസി ഷെജി വലിയകത്ത് നിര്‍മിച്ച കാക്കിപ്പട റിലീസിനൊരുങ്ങുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രവാസി ഷെജി വലിയകത്ത് നിര്‍മിച്ച കാക്കിപ്പട റിലീസിനൊരുങ്ങുന്നു . വളരെയേറെ സാമൂഹിക പ്രസക്തിയുള്ള പ്രമേയം ചര്‍ച്ച ചെയ്യുന്ന കാക്കിപ്പട ഡിസംബര്‍ 30 ന് റീലീസ് ചെയ്യുമെന്ന് ഷെജി വലിയകത്ത് അറിയിച്ചു.
നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷെബി ചാവക്കാട് ആണ് സംവിധായകന്‍.
അയല്‍വാസിയായ പണക്കാരനായ ഡ്രഗ് അഡിക്റ്റിനാല്‍ കൊലചെയ്യപ്പെടുന്ന ഒരു തമിഴ് പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് സിനിമയില്‍ ഉന്നയിക്കുന്നത്.