വികസനങ്ങളുടെ പേരില്‍ ജനങ്ങള്‍ ദുരിതക്കയത്തില്‍ : ഖ്യുമാറ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. വികസനങ്ങളുടെ പേരില്‍ ഗ്രാമപ്രദേശങ്ങളും അവിടെ അധിവസിക്കുന്നവരും ജീവന്മരണപ്പോരാട്ടത്തിലാകുന്ന കാഴ്ചകള്‍ സര്‍വ്വസാധാരണമായിരിക്കുന്നുവെന്നും തിരുനെല്ലൂര്‍ ഗ്രാമവും പ്രാന്ത പ്രദേശങ്ങളും ഇത്തരത്തിലൊരു ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.ഖ്യുമാറ്റ് പ്രസിഡണ്ട് ഷറഫ് പി ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാടിന്റെ പ്രത്യേക സാഹചര്യത്തെ വിലയിരുത്തുകയായിരുന്നു അംഗങ്ങള്‍.
പരിസ്ഥിതിയുടെ പേരില്‍ തിരുനെല്ലൂരും പരിസര ഗ്രാമങ്ങളും അഭിമുഖീകരിക്കാന്‍ പോകുന്ന ദുര്‍ഘടങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധതിരിക്കാനുതകുന്ന പ്രമേയം മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍ അവതരിപ്പിച്ചു.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ യൂസുഫ് ഹമീദ്,ഡോ.നസീര്‍,സമീര്‍ പി,ഷൈതാജ് മൂക്കലെ,അബ്ദുല്‍ ഖാദര്‍ പി,റഷീദ് കെ.ജി,ഹാരിസ് അബ്ബാസ്,ജാഫര്‍ ഉമ്മര്‍,ഫെബിന്‍ പരീത്,ഷാഹുല്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.
അശാസ്ത്രീയമായ വികസനങ്ങളുടെ പേരില്‍ പ്രദേശത്തെ ജനങ്ങള്‍ തിര്‍ത്തും ദുരിതക്കയത്തിലാണെന്ന വിലയിരുത്തലോടെയാണ് ചര്‍ച്ചക്ക് വിരാമമിട്ടത്. ക്രോഡീകരിക്കപ്പെട്ട നിവേദനം മുഖ്യമന്തിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും പ്രാദേശിക സ്വയം ഭരണ കേന്ദ്രങ്ങള്‍ക്കും സമര്‍പ്പിക്കും.
ഖ്യുമാറ്റിന്റെ ഈ പ്രവര്‍ത്തക വര്‍ഷത്തെ ഒടുവിലത്തെ യോഗത്തില്‍ 2023 പ്രവര്‍ത്തക വര്‍ഷത്തെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാന്‍ മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയെ നിശ്ചയിച്ചു.ആരിഫ് ഖാസിമിന്റെ നേതൃത്വത്തില്‍ സലീം നാലകത്തും,റഈസ് സഗീറും സമിതിയില്‍ അംഗങ്ങളായിരിക്കും.
അബ്ദുല്‍ ഖാദര്‍ പുതിയവീട്ടിലിന്റെ ഖുര്‍ആന്‍ പാരായണത്തോടെ പ്രാരംഭം കുറിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് സ്വാഗതവും സെക്രട്ടറി അനസ് ഉമ്മര്‍ നന്ദിയും പറഞ്ഞു.