ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും ശനിയാഴ്ച മുതല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറും
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഭാഗമായി ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന 13 എയര്‍ലൈനുകകളും 2022 ഡിസംബര്‍ 31 ശനിയാഴ്ച മുതല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അതിന്റെ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന ട്രാവല്‍ അലേര്‍ട്ട് പറയുന്നു.
എത്തിഹാദ് എയര്‍വേസ്,ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, പെഗാസസ് എയര്‍ലൈന്‍സ്, സലാം എയര്‍, ഹിമാലയ എയര്‍ലൈന്‍സ്, പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ജസീറ എയര്‍വേസ്, നേപ്പാള്‍ എയര്‍ലൈന്‍സ്, ടാര്‍കോ ഏവിയേഷന്‍, ബദര്‍ എയര്‍ലൈന്‍സ്, എത്യോപ്യന്‍ എയര്‍ലൈന്‍സ്, എയര്‍ കെയ്‌റോ എന്നിവയാണ് പ്രഖ്യാപനത്തില്‍ ലിസ്റ്റുചെയ്തിരിക്കുന്ന എയര്‍ലൈനുകള്‍ .
ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഈ 13 എയര്‍ലൈനുകളുടെ അവസാന ദിവസം 2022 ഡിസംബര്‍ 30 ആണെന്നും ഇത് അറിയിച്ചു.
2022 സെപ്തംബര്‍ 15-നാണ് ദോഹയിലെ രണ്ടാമത്തെ വിമാനത്താവളമായ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഈ 13 എയര്‍ലൈനുകള്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.