Breaking News
ഖത്തറില്‍ ജനുവരി 1 മുതല്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ജ് കൂടും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ജനുവരി 1 മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റേയും മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ജ് കൂടും. നിലവിലുള്ള 20 റിയാലിന് പകരം നേരത്തെയുണ്ടായിരുന്ന 30 റിയാലിലേക്ക് മാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രോഗികള്‍ മരുന്നുകളുടെ ഹോം ഡെലിവറിക്കായി 16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ബന്ധപ്പെടാം.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ രോഗികള്‍ മരുന്നുകളുടെ ഹോം ഡെലിവറിക്കായി അതാത് ക്‌ളിനിക്കുകളുടെ വാട്‌സ് ആപ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.