Breaking News
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഖത്തറില്‍ നിന്നും നിരവധി പേര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 2023 ജനുവരി 8,9,10 ദിവസങ്ങളില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഖത്തറില്‍ നിന്നും നിരവധി പേര്‍. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഖത്തറില്‍ നിന്നും 277 പേര്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഐ സി സി യില്‍ വെച്ചുനടന്ന ഡെലിഗേറ്റ്‌സ് മീറ്റിംഗില്‍ ഇന്ത്യന്‍ അംബാസഡര്‍ ദ്വീപക് മിത്തല്‍, ഇന്ത്യന്‍ എമ്പസ്സി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ് എന്നിവര്‍ പങ്കെടുത്തു. ഡെലിഗേറ്റ്‌സിനുള്ള അത്യാവശ്യ സാമഗ്രികള്‍ അടങ്ങിയ ക്വിറ്റ് വിതരണം ചെയ്തു.