
മ്യൂസിയങ്ങളുടെയും ഗാലറികളുടെയും നിലവിലെ ടിക്കറ്റ് നിരക്ക് 2023 ഏപ്രില്‍ 1 വരെ തുടരുമെന്ന് ഖത്തര്‍ മ്യൂസിയംസ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ എല്ലാ മ്യൂസിയങ്ങളുടെയും ഗാലറികളുടെയും നിലവിലെ ടിക്കറ്റ് നിരക്ക് 2023 ഏപ്രില്‍ 1 വരെ തുടരുമെന്ന് ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു. ഫിഫ ലോകകപ്പ് സമയത്ത് ഹയ്യ കാര്‍ഡുള്ളവര്‍ക്കെല്ലാം സൗജന്യമായ പ്രവേശനം അനുവദിച്ച ഖത്തറിലെ അത്യാധുനിക മ്യൂസിയങ്ങള്‍, ഗാലറികള്‍, എക്‌സിബിഷനുകള്‍, പൈതൃക സൈറ്റുകള്‍ എന്നിവ ലോകമെമ്പാടുമുള്ള നിരവധി ഫുട്‌ബോള്‍ ആരാധകരെ ആകര്‍ഷിച്ചിരുന്നു.
വസന്തകാലം വരെ നിരവധി താല്‍ക്കാലിക പ്രദര്‍ശനങ്ങള്‍ നടക്കുന്നതിനാല്‍, നിലവിലെ ടിക്കറ്റ് നിരക്ക് 2023 ഏപ്രില്‍ 1 വരെ നിലനിര്‍ത്തും, ഇത് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും ഖത്തറിലെ സന്ദര്‍ശകര്‍ക്കും രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് പഠിക്കാനും ഖത്തര്‍ മ്യൂസിയങ്ങള്‍ ആസ്വദിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.