
അലി ഇന്റര്‍ നാഷണലിന്റെ പുതിയ ബ്രാഞ്ച് ദോഹ മുഗളിനയില്‍ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ : ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് വിപണ രംഗത്തെ ഖത്തറിലെ പ്രമുഖസ്ഥാപനമായ അലി ഇന്റര്‍ നാഷണലിന്റെ ഇരുപത്തിമൂന്നാമത്തെ ശാഖ ദോഹ മുഗളിനയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. അലി ഇന്റര്‍ നാഷണല്‍ ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് ഈസ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ ഓപ്പറേഷന്‍ മാനേജര്‍ നൗഫല്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. പ്രൊക്യുര്‍മെന്റ് മാനേജര്‍ നാദിര്‍, ഇ -കൊമേഴ്‌സ് മാനേജര്‍ നമീര്‍,പ്രൊക്യുര്‍മെന്റ് അസി: മാനേജര്‍ ഷാനി, ബ്രാഞ്ച് ഇന്‍ചാര്‍ജ് കബീര്‍,സിസ്റ്റം സപ്പോര്‍ട് ഹെഡ് ഷഫീക്, പി ആര്‍ ഒ ഫക്രുദീന്‍ ബ്രാഞ്ച് ഡവലപ്പ് ഇന്‍ചാര്‍ജ് ഷഫീക് അറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.