
ഖത്തറില്‍ വാരാന്ത്യത്തില്‍ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വാരാന്ത്യത്തില്‍ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഖത്തറിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും മൂടിക്കെട്ടിയ അന്തരീക്ഷം ശനിയാഴ്ച വരെ തുടരാമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകും.
ഈ കാലയളവിലെ പരമാവധി താപനില 19 ഡിഗ്രിക്കും 23 ഡിഗ്രിക്കും ഇടയിലായിരിക്കും. കുറഞ്ഞ താപനില 15-17 ഡിഗ്രി ആയിരിക്കും.
കാറ്റ് പ്രധാനമായും വടക്കുപടിഞ്ഞാറ് ഭാഗത്തുനിന്നാണ് അടിച്ചുവീശുക. ഇടിമിന്നലിലും മഴയിലും ശക്തമായ പെട്ടെന്നുള്ള കാറ്റും ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറക്കാമെന്നതിനാല്‍ വാഹനമോടിുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.