ഡോ.വി.എം.എ.ഹകീം, ഡോ. അബ്ദുല്‍ മജീദ് , അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ഷാനിര്‍ മാലി എന്നിവര്‍ക്ക് പ്രവാസി ഭാരതി കേരള പുരസ്‌കാരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഡോ.വി.എം.എ.ഹകീം, ഡോ. അബ്ദുല്‍ മജീദ് , അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ഷാനിര്‍ മാലി എന്നിവര്‍ക്ക് പ്രവാസി ഭാരതി കേരള പുരസ്‌കാരം . ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ആണ് പ്രഖ്യാപിച്ചത്.
മെഡിക്കല്‍ ടൂറിസം രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി പ്രവാസിയായ ഡോ.വി.എം.എ.ഹകീം ( മസ്‌കത്ത്) തെരഞ്ഞെടുക്കപ്പെട്ടത്.
സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിലും വ്യവസായ രംഗത്തുമുള്ള സംഭാവനകളാണ് സൗദി പ്രവാസികളായ ഡോ. അബ്ദുല്‍ മജീദ് , അബ്ദുല്‍ ഗഫൂര്‍ കൊയിലാണ്ടി എന്നിവരെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഊദ് പ്‌ളാന്റേഷനിലും വ്യാപാരത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അയ്ദി ഈദ് സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് ഷാനിര്‍ മാലിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
ജനുവരി 11 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.