
ഖത്തറില്‍ ഇന്നും മഴ തുടരാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മേഘാവൃതമായ അന്തരീക്ഷം ശനിയാഴ്ച വരെ തുടരാമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകും.
തണുപ്പ് കൂടാനും സാധ്യതയുണ്ട്.
മേഘാവൃതമായ അന്തരീക്ഷം ദൃശ്യപരത കുറക്കാമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.