പുതുവര്‍ഷത്തില്‍ ഹൃദയം കവര്‍ന്ന് ഖത്തര്‍ വെളിച്ചം
അമാനുല്ല വടക്കാങ്ങര
ദോഹ. പുതുവര്‍ഷത്തില്‍ ഹൃദയം കവര്‍ന്ന് ഖത്തര്‍ വെളിച്ചം.ഖത്തര്‍ വെളിച്ചം ജനുവരി 6 ന് നടത്തിയ മാസാന്തര യോഗത്തില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് സംഘടിപ്പിച്ചാണ് മാതൃകയായത്.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടര്‍ മുഹമ്മദ് അസ്ലമാണ് വെളിച്ചം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്.
ഹൃദയസ്തംഭനം മൂലമോ,ഹൃദയാഘാതം മൂലമോ നമ്മുടെ കണ്മുന്നില്‍ ഒരാള്‍ കുഴഞ്ഞു വീഴുന്ന അവസ്ഥയുണ്ടായാല്‍ പരിഭ്രമിച്ചു നില്‍ക്കാതെ അടിയന്തിര പ്രഥമ ശുശ്രൂഷ നല്‍കാന്‍ നമ്മള്‍ പ്രാപ്തരാവണമെന്നുള്ള ആത്മവിശ്വാസം പകരുന്നതായിരുന്നു രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പരിശീലനം.
വെളിച്ചം വൈസ് പ്രസിഡണ്ട് അലി പള്ളിയില്‍ അദ്ധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ജലീല്‍ പി കെ എം ഉദ്ഘാടനം ചെയ്തു.
ജോയിന്റ് സെക്രട്ടറി സുബൈര്‍ ചാന്തിപ്പുറം സ്വാഗതം പറഞ്ഞു.