Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ലോകകപ്പ് സമയത്ത് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സേവനമനുഷ്ടിച്ച മലയാളി വളണ്ടിയര്‍മാരുടെ കുടുംബ സംഗമം

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകകപ്പ് സമയത്ത് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സേവനമനുഷ്ടിച്ച മലയാളി വളണ്ടിയര്‍മാരുടെ കുടുംബ സംഗമം ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്നു. മുഹമ്മദ് യാസിറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ഐ.സി.സി.പ്രസിഡണ്ടും പ്രവാസി ഭാരതി കേരള അവാര്‍ഡ് ജേതാവുമായ പി.എന്‍.ബാബുരാജന്‍് ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. വളണ്ടിയര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
കോര്‍ഡിനേറ്റര്‍മാരായ റംല സമദ് , അപര്‍ണ റെനീഷ് , റൂബിനാസ് കോട്ടേടത്ത്, റെജി വയനാട് ,സുബാഷ്, ഷബീബ്, സുമിത്ത് ഗുരുവായൂര്‍ , നസീഫ് ചുള്ളിയില്‍ , നൗഫല്‍ ഖാന്‍ ,അലന്‍ മാത്യു തോമസ്, ബാസിം, ജവഹര്‍ ,ജേക്കബ്,നീനു നിര്‍മല്‍ , പൂജ പ്രതാപ്, ഇക്ബാല്‍ ഓമാനൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.നൂര്‍ജഹാന്‍ ഫൈസല്‍ സ്വാഗതവും അബൂബക്കര്‍ തിരുത്തിയാട് നന്ദിയും പറഞ്ഞു.

Related Articles

Back to top button