ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് റൈസിംഗ് സ്റ്റാര്‍ സസ്‌റ്റൈനബിലിറ്റി ഡയമണ്ട് അവാര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ: കാലാവസ്ഥാ വ്യതിയാന ആഗോള വെല്ലുവിളിയെ പരാജയപ്പെടുത്തുന്നതിനുള്ള ഗോള്‍ഡന്‍ ഇനിഷ്യേറ്റീവ് അവാര്‍ഡിന്റെ ഭാഗമായി ‘കാലാവസ്ഥാ വ്യതിയാനത്തിനായുള്ള അറബ് ചലഞ്ച് വിജയി’ എന്ന പ്രമേയത്തിന് കീഴില്‍ അറബ് ഹോസ്പിറ്റല്‍സ് ഫെഡറേഷന്‍ നല്‍കുന്ന റൈസിംഗ് സ്റ്റാര്‍ സസ്‌റ്റൈനബിലിറ്റി അവാര്‍ഡിനുള്ള ഡയമണ്ട് അവാര്‍ഡ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് (എച്ച്എംസി) ലഭിച്ചു.
ഈജിപ്തില്‍ നടന്ന അറബ് ഹെല്‍ത്ത് കെയര്‍ ഡെവലപ്മെന്റ് വാര്‍ഷിക ഫോറത്തില്‍ വെച്ച് പൊതുജനാരോഗ്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് മുബാറക് അല്‍ നുഐമി അവാര്‍ഡ് ഏറ്റുവാങ്ങി.
ആഗോള കാലാവസ്ഥാ വ്യതിയാന വെല്ലുവിളിയെ പരാജയപ്പെടുത്തുന്നതിനും, ആരോഗ്യ സംരക്ഷണത്തില്‍ ഹരിത പരിവര്‍ത്തനത്തിനും ഹരിത വീണ്ടെടുക്കല്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനുമായി അറബ് ആരോഗ്യ സംഘടനകള്‍ നടത്തുന്ന വിശിഷ്ടമായ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാണ് ഗോള്‍ഡന്‍ ഇനിഷ്യേറ്റീവ് അവാര്‍ഡുകള്‍.