
ഫിഫ 2022 ലോകകപ്പ് സമയത്ത് 844,737 പേര്‍ അബൂ സംറ ബോര്‍ഡര്‍ വഴി യാത്ര ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് സമയത്ത് 844,737 പേര്‍ അബൂ സംറ ബോര്‍ഡര്‍ വഴി യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. അബൂ സംറയിലെ
ലാന്‍ഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ടനുസരിച്ച് ടൂര്‍ണമെന്റിന്റെ 28 ദിവസത്തിനുള്ളില്‍ 406,819 യാത്രക്കാര്‍ ബോര്‍ഡര്‍ വഴി രാജ്യത്ത് പ്രവേശിക്കുകയും 437,918 യാത്രക്കാര്‍ പുറത്തുപോവുകയും ചെയ്തു.
ഈ കാലയളവില്‍ അബു സംറ അതിര്‍ത്തിയില്‍ 140,987 വാഹന ഗതാഗതം രേഖപ്പെടുത്തി. 65,755 വാഹനങ്ങള്‍ രാജ്യത്ത് പ്രവേശിച്ചു, അതേസമയം 75,232 കാറുകള്‍ ഇതേ കാലയളവില്‍ പുറത്ത് പോയി.