ഇസ് ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’: ക്യാമ്പയിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ : ഇസ് ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന പ്രമേയത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി – സി ഐ സി ഖത്തര്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാംപയിന് പ്രൗഡോജ്വല തുടക്കം.
മന്‍സൂറ സി ഐ സി ആസ്ഥാനത്ത് നടന്ന മദീന ഖലീഫ സോണ്‍ പ്രഖ്യാപന സമ്മേളനത്തില്‍ സി ഐ സി പ്രസിഡണ്ട് ടി.കെ ഖാസിം ക്യാംപയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ ലോകത്ത് കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന ഇസ് ലാമിക ദര്‍ശനത്തെയും വ്യവസ്ഥയെയും വസ്തുനിഷ്ഠമായി ഖത്തറിലെ മലയാളി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ചിന്തയെയും യുക്തിവിചാരങ്ങളെയും അംഗീകരിക്കുന്ന ദര്‍ശനമാണ് ഇസ് ലാം. എന്നാല്‍ അത് മനുഷ്യ രാശിയുടെ നാശത്തിന് കാരണമാകരുതെന്നും സാമൂഹിക അരാജകത്വത്തിന് നിമിത്തമാകരുതെന്നും ഇസ് ലാമിന് നിര്‍ബന്ധമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രപഞ്ച നാഥന്‍ പഠിപ്പിച്ച ജീവിത വ്യവസ്ഥയെ വരെ ചോദ്യം ചെയ്യാന്‍ സ്വാന്ത്ര്യമുണ്ട് ഇസ് ലാമിക സാമൂഹിക ക്രമത്തിലെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ യൂത്ത് ഫോറം പ്രസിഡണ്ട് എസ് എസ് മുസ്തഫ പറഞ്ഞു. പൗരോഹിത്യത്തില്‍ അധിഷ്ടിതമായ മത രാഷ്ട്രവാദം സ്വതന്ത്ര ചിന്തയെ ചുട്ടു കൊല്ലുന്നതാണെന്നും ഇസ് ലാം അതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള തലത്തില്‍ സാമ്രാജ്യത്വവും ഇന്ത്യയില്‍ ഫാഷിസവും കേരളത്തില്‍ കമ്യൂണിസ്റ്റുകളും ഇസ് ലാമിനെ നാട്ടക്കുറിയായി നിശ്ചയിച്ച സാഹചര്യത്തിലാണ് സി ഐ സി ഈ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. ചൂഷണാത്മക ലോകത്ത് ഇസ് ലാം വെല്ലുവിളി ഉയര്‍ത്തുന്നു എന്നതാണ് ഇസ് ലാം വിരുദ്ധ പ്രചാരണത്തിന്റെ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമുഹൃ ജീവിതത്തിലെ ഇസ്ലാം വിമര്‍ശനങ്ങള്‍ മുഴുവനും അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നും ലിബറലുകളും യുക്തിവാദികളും മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകള്‍ അപക്വവും അപ്രായോഗികവുമാണെന്നും വിമന്‍ ഇന്ത്യ പ്രതിനിധി സമീഹ അബ്ദുസ്സമദ് അഭിപ്രായപ്പെട്ടു.
ലിബറല്‍ കാലത്തെ മുസ്‌ലിം തലമുറകള്‍ നേരിടുന്ന പുതിയ വെല്ലുവിളികള്‍ ഇസ് ലാമികമായ ഉള്‍ക്കാഴ്ച്ചയോടെയും ഇസ്ലാമിന്റെ കാലാനുഗുണമായ സാമൂഹിക വഴക്കങ്ങള്‍ സ്വാംശീകരിച്ചു കൊണ്ടും നേരിടണമെന്ന് ഗേള്‍സ് ഇന്ത്യ പ്രതിനിധി സൈനബ് സുബൈര്‍ മലോല്‍ പറഞ്ഞു.
പരിപാടിയില്‍ സോണല്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. മൈസ ഖിറാഅത്ത് നടത്തി. വൈസ് പ്രസിഡന്റ് നഈം അഹ്‌മദ് സ്വാഗതവും സെക്രട്ടറി യൂസുഫ് പുലാപ്പറ്റ നന്ദിയും പറഞ്ഞു.
ജന്‍ഡര്‍ ഇക്വാലിറ്റി വാദക്കാരും മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകളിലെ അന്തസ്സാര ശൂന്യതയും അപ്രായോഗികതയും ലളിതമായ ഉദാഹരണങ്ങളിലൂടെ വരച്ചുകാട്ടി.
അഫ്രീന്‍ അബ്ദുല്‍ ഖാദറിന്റെ ഗാനവും മലര്‍വാടി ബാലസംഘത്തിന്റെ ഒപ്പനയും അരങ്ങേറി.