മണല്‍ പക്ഷികള്‍ എന്ന സിനിമയുടെ ഈസ്റ്റ് കോസ്റ്റ് ഓഡിയോ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. റഹീപ് മീഡിയയുടെ ബാനറില്‍ ഷാഫി പാറക്കല്‍ സംവിധാനം ചെയ്ത മണല്‍ പക്ഷികള്‍ എന്ന സിനിമയുടെ ഈസ്റ്റ് കോസ്റ്റ് ഓഡിയോ പ്രകാശനം സിനിമയുടെ നിര്‍മ്മാതാക്കളായ റോസ് പെഡല്‍സിന്റെ സാന്നിദ്ധ്യത്തില്‍ ഐസിബിഎഫ്. ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍ നിര്‍വ്വഹിച്ചു.
അല്‍ സഹിം ഇവന്‍സിന്റെ ബാനറില്‍ റഹീപ് മീഡിയയും ,മീഡീയാ പെന്നും സംയുക്തമായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളില്‍ അണിയിച്ചൊരുക്കിയ പാടാം നമുക്ക് പാടാം എന്ന സംഗീത പരിപാടിയിലാണ് പ്രകാശനം നടന്നത്.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ,കെബിഎഫ്. മുന്‍ പ്രസിഡണ്ട് കെ.ആര്‍. ജയരാജ്
അല്‍ സഹിം ഇവന്‍സിന്റെ ഗഫൂര്‍ കാലിക്കറ്റ്, മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍, റഹീപ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ ഷാഫി പാറക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.