ഖത്തര്‍ എയര്‍വേയ്സ് ജി.കെ.എ കൈറ്റ് വേള്‍ഡ് ടൂര്‍ 2023 ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ ഫുവൈരിത് കൈറ്റ് ബീച്ചില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ എയര്‍വേയ്സ് ജി.കെ.എ കൈറ്റ് വേള്‍ഡ് ടൂര്‍ 2023 ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ ഫുവൈരിത് കൈറ്റ് ബീച്ചില്‍ നടക്കും. വലിയ എയര്‍ ട്രിക്കുകള്‍, ലൂപ്പുകള്‍, ജമ്പുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫ്രീസ്റ്റൈല്‍ കൈറ്റിങ്ങിന്റെ ആവേശകരമായ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് സൗജന്യമാണ്.
പുരുഷന്മാരുടെ ലോക ഒന്നാം നമ്പര്‍ താരം ജിയാന്മരിയ കൊക്കോലൂട്ടോയും ലോക ഒന്നാം നമ്പര്‍ വനിതയായ മിക്കൈലി സോളും ഉള്‍പ്പെടെ, ലോകത്തിലെ ഏറ്റവും മികച്ച കൈറ്റ്സര്ഫര്മാര് പങ്കെടുക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
”ഗ്ലോബല്‍ കൈറ്റ്സ്പോര്ട്സ് അസോസിയേഷന് (ജികെഎ) കൈറ്റ് വേള്‍ഡ് ടൂറിന്റെ ഔദ്യോഗിക ടൂറിസം പങ്കാളിയെന്ന നിലയില്‍, ഖത്തര്‍ ടൂറിസം ജികെഎയുടെ കായികതാരങ്ങളെയും ആരാധകരെയും സ്വാഗതം ചെയ്യുകയും അവിശ്വസനീയമാംവിധം ആസ്വദിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുന്നു. അത്യാധുനിക സൗകര്യങ്ങളോടെയാണ് പരിപാടി നടക്കുന്നത്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ വന്‍ വിജയത്തിന് ശേഷം ഖത്തര്‍ വിസിറ്റ് ഖത്തര്‍ ജികെഎ ഫ്രീസ്റ്റൈല്‍ കൈറ്റ് വേള്‍ഡ് കപ്പ് 2023 ഖത്തറിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു