Archived ArticlesBreaking News

ഖത്തറില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ച ചരക്കുകള്‍ പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ച ചരക്കുകള്‍ പിടികൂടി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ റേഡിയേഷന്‍, കെമിക്കല്‍സ് പ്രിവന്‍ഷന്‍ വിഭാഗത്തിലെ പ്രത്യേക സംഘം അപകടകരവും ലൈസന്‍സില്ലാത്തതുമായ രാസവസ്തുക്കള്‍ നിറച്ച ഒട്ടേറെ ചരക്കുനീക്കങ്ങള്‍ പിടികൂടി.

നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

രാസവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതും വിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കണിശമായും
പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!