ഫോര്‍ മൈ ലൗ, ഞാനും ഞാനുമെന്റോളും സീസണ്‍ മൂന്നില്‍ 12 ദമ്പതികളെ വരവേല്‍ക്കാനൊരുങ്ങി റേഡിയോ മലയാളം 98.6 എഫ്. എം.
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ: ഫോര്‍ മൈ ലൗ, ഞാനും ഞാനുമെന്റോളും സീസണ്‍ മൂന്നില്‍ 12 ദമ്പതികളെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി റേഡിയോ മലയാളം 98.6 എഫ്. എം. നസീം ഹെല്‍ത്ത് കെയര്‍ , ക്ലിക്കോണ്‍ & ട്രാവലര്‍, സീ ഷോര്‍ കേബിള്‍സ്, ഷൈന്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, നാഷണല്‍ എക്‌സ്‌ചേയ്ഞ്ച് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. .
പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കല്‍ പോലും സ്വന്തം പ്രിയതമയ്ക്ക് തങ്ങള്‍ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാന്‍ അവസരം ലഭിക്കാത്ത ഏതാനും പേര്‍ക്ക് തങ്ങളുടെ പ്രിയ ഭാര്യമാരെ കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തര്‍ കാണാനും അവസരമൊരുക്കുകയാണ് . ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും നിറഞ്ഞ പിന്തുണയോടെ ഇത് മൂന്നാം തവണയാണ് ‘നസീം ഹെല്‍ത്ത് കെയര്‍ ഫോര്‍ മൈ ലവ് – ഞാനും ഞാനുമെന്റാളും’ എന്ന ശീര്‍ഷകത്തില്‍ റേഡിയോ മലയാളം ഈ സാമൂഹ്യ സേവന പരിപാടി സംഘടിപ്പിക്കുന്നത്.
ചുരുങ്ങിയത് പതിനഞ്ച് വര്‍ഷമെങ്കിലുമായി ഖത്തറില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളില്‍ നിന്നും റേഡിയോ ശ്രോതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്ത 12 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുന്നത്. മാര്‍ച്ച് 4 മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികള്‍ക്ക് പ്രമുഖര്‍ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കല്‍ ചടങ്ങ്, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്കുന്ന സ്വീകരണങ്ങള്‍, രാജ്യത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം, നിരവധി സമ്മാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019 ലും യഥാക്രമം പത്ത്, പതിനൊന്ന് ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടര്‍ച്ചയായാണ് സീസണ്‍ 3 സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തില്‍ റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, മാര്‍ക്കെറ്റിങ് & കോര്‍പ്പറേറ്റ് റിലേഷന്‍സ് മാനേജര്‍ നൗഫല്‍ അബ്ദുറഹ്മാന്‍, നസീം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റിഷാദ് പി കെ, നസീം ഹെല്‍ത്ത് കെയര്‍ ഫിനാന്‍സ് ഹെഡ് ഹാശിം ഇര്‍ഷാദ്, ക്ലിക്കോണ്‍ & ട്രാവലര്‍ കണ്ട്രി മാനേജര്‍ അബ്ദുല്‍ അസീസ്, ക്ലിക്കോണ്‍ & ട്രാവലര്‍ സെയില്‍സ്, പ്ലാനിം?ഗ് & ആക്ടിവേഷന്‍ മാനേജര്‍ സലീം മൊഹിയുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രതീഷ്: 50416868 / നൗഫല്‍: 66406856 / അന്‍വര്‍: 66260218 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.