
Archived ArticlesUncategorized
ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ ‘സ്വാര്‍ഡ് ഓഫ് ഓണര്‍’ പുരസ്‌കാരം നാക്കിലാത്തിന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ നാക്കിലാത്തിന് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ ‘സ്വാര്‍ഡ് ഓഫ് ഓണര്‍’ പുരസ്‌കാരം. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ അഭിമാനകരമായ ‘സ്വാര്‍ഡ് ഓഫ് ഓണര്‍’ പുരസ്‌കാരം കമ്പനി സ്വന്തമാക്കുന്നത്.
‘ഈ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചാം തവണയും നേടിയത് നാക്കിലാത്തിന്റെ ജീവനക്കാരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധതയുടെ മറ്റൊരു തെളിവാണെന്ന് നക്കിലാത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, എന്‍ജിനീയര്‍. അബ്ദുള്ള അല്‍ സുലൈത്തി പറഞ്ഞു