മര്‍സ മിനി കൂപ്പര്‍, ഗോള്‍ഡന്‍ ബോള്‍ പ്രമോഷന്‍ വിജയികളെ തെരഞ്ഞെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ. മര്‍സ മിനി കൂപ്പര്‍, ഗോള്‍ഡന്‍ ബോള്‍ പ്രമോഷന്‍ വിജയികളെ തെരഞ്ഞെടുത്തു. ഇന്നലെ ജെ-മാള്‍ ഹസം അല്‍ മര്‍ഖിയയിലെ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വാണിജ്യ മന്ത്രാലയം ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മലികിന്റെ മേല്‍നോട്ടത്തില്‍ നടന്ന മെഗാ ഡ്രോയിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
നറുക്കെടുപ്പിന് ശേഷം ഖത്തറിലെ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് 3 മിനി കൂപ്പറിന്റെയും 3 ഗോള്‍ഡന്‍ ബോളുകളുടെയും ലക്കി ഡ്രോ വിജയികളെ പ്രഖ്യാപിച്ചു.
മുഹന്നദ് മഹമൂദ് ഖത്തീബ് കൂപ്പണ്‍ നമ്പര്‍: – 0036247, കാവിന്ദ ഗാമേജ്, കൂപ്പണ്‍ നമ്പര്‍: – 0016485, (ഗോള്‍ഡന്‍ ബോള്‍), മുഖ്്ക്താര്‍ അഹമ്മദ് കൂപ്പണ്‍ നമ്പര്‍: – 0078200 എന്നിവരാണ് ഗോള്‍ഡന്‍ ബോളുകള്‍ നേടിയത്.
യൂനുസ് നൂറുല്‍ ഹഖ് കൂപ്പണ്‍ നമ്പര്‍: -0052654(ഗ്രീന്‍ മിനി കൂപ്പര്‍), ഫോയ്‌സല്‍ നസീര്‍ കൂപ്പണ്‍: – 0248739 (ബ്ലാക്ക് മിനി കൂപ്പര്‍), സയ്യിദ് അലി മഹെദ് കൂപ്പണ്‍ നമ്പര്‍: – 0134017(റെഡ് മിനി കൂപ്പര്‍) എന്നിവ സ്വന്തമാക്കി.
മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ജനറല്‍ മാനേജര്‍ ജെ-മാള്‍ മര്‍ഖിയ ഷാഫി ബിന്‍ ഹംസ, ഗ്രൂപ്പ് ബയിംഗ് മാനേജര്‍ നിസാര്‍ കപ്പിക്കണ്ടി, ഫിനാന്‍സ് മാനേജര്‍ ഷഹീര്‍ സി.പി, ജനറല്‍ മാനേജര്‍ ഐന്‍ ഖാലിദ് ഷംസീര്‍ ഖാന്‍, അസിസ്റ്റന്റ് മാനേജര്‍മാരായ ഫഹദ്, മാന്വല്‍, ബയര്‍ ഇസ് മാഈല്‍, ഷംസീര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.