
ഒഐസിസി ഇന്‍കാസ് യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി വടംവലി പോസ്റ്റര്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഒഐസിസി ഇന്‍കാസ് യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തുന്ന വടംവലി മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ വച്ചു നടന്ന പരിപാടിയില്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ ജൂട്ടാസ് പോള്‍ ആണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് യൂത്ത് വിംഗ് പ്രസിഡണ്ട് ഇന്‍ ചാര്‍ജ് അനീസ് കെടി വളപുരം ജനറല്‍ സെക്രട്ടറി നവിന്‍ ട്രഷറര്‍ പ്രശോഭ് നമ്പ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു പോസ്റ്റര്‍ ഏറ്റുവാങ്ങി.. ഷാഹിന്‍ മജീദ്, നൗഫല്‍ കട്ടുപ്പാറ, ലിംസണ്‍ പീച്ചി, നിയാസ്, സല്‍മാന്‍ മാനപ്പുറത്ത്, ജാഫര്‍ കമ്പാല, സന്തോഷ്, ഷഫീര്‍ കരിയാട്, അജീര്‍, ഷറഫു തെന്നല, വസീം, ഇര്‍ഫാന്‍ പകര , അജറ്റ്, ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.