
ലോകകപ്പ് ബിഷ്ത് ബാഴ്സലോണയിലെ വീട്ടില്‍ സൂക്ഷിക്കുമെന്ന് മെസ്സി
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് ബിഷ്ത് ബാഴ്സലോണയിലെ വീട്ടില്‍ സൂക്ഷിക്കുമെന്ന് മെസ്സി. അര്‍ജന്റീനിയന്‍ ഒലെ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പില്‍ ലഭിച്ച സമ്മാനങ്ങളൊക്കെയും പ്രാധാന്യത്തോടെ സൂക്ഷിക്കുമെന്ന് താരം പറഞ്ഞു.