ഏത് മാന്ദ്യത്തെയും നേരിടാന്‍ ഖത്തരി സമ്പദ് വ്യവസ്ഥ ശക്തം
അമാനുല്ല വടക്കാങ്ങര
ദോഹ. ഏത് മാന്ദ്യത്തെയും നേരിടാന്‍ ഖത്തരി സമ്പദ് വ്യവസ്ഥ ശക്തമാണെന്നും സാമ്പത്തിക വളര്‍ച്ചയാണ് ഖത്തറില്‍ പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രതീക്ഷിക്കുന്ന ഏതൊരു മാന്ദ്യത്തെയും നേരിടാനുള്ള ഖത്തരി സമ്പദ്വ്യവസ്ഥയുടെ കരുത്ത് യുഎസ്-ഖത്തരി ബിസിനസ് കൗണ്‍സില്‍ (യുഎസ്ക്യുബിസി) പ്രസിഡന്റ് സ്കോട്ട് ടെയ്ലര് സ്ഥിരീകരിച്ചു. പാശ്ചാത്യ ലോകത്തെ ബാധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെങ്കിലും ഖത്തറിനെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അനുയോജ്യമായ ഊര്‍ജ വിലയും ചലനാത്മക സമ്പദ്വ്യവസ്ഥയും ഉള്ളതിനാല്‍, ഉണ്ടായേക്കാവുന്ന മാന്ദ്യത്തെ നേരിടാന്‍ ഖത്തര്‍ ശക്തമാണെന്നും, ഇത് കമ്പനികളിലോ റിയല്‍ എസ്റ്റേറ്റിലോ മറ്റ് നിക്ഷേപങ്ങളിലോ നിക്ഷേപിക്കാന്‍ വലിയ അവസരമൊരുക്കുമെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സിയോട് (ക്യുഎന്‍എ) സംസാരിച്ച ടെയ്ലര് പറഞ്ഞു. .
ഖത്തറി നിക്ഷേപകര്‍ക്ക് കുറഞ്ഞ ചെലവിലുള്ള ഡീലുകളിലൂടെ മൂലധനം നിക്ഷേപിക്കാനും ലാഭം കൊയ്യാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.