
Breaking News
സിറിയയിലെയും തുര്‍ക്കിയിലെയും മാനുഷിക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമര്‍ ദിയാബിന്റെ കച്ചേരി റദ്ദാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. സിറിയയിലെയും തുര്‍ക്കിയിലെയും മാനുഷിക ദുരന്തത്തിന്റെ വെളിച്ചത്തില്‍ ഫെബ്രുവരി 14 ന് നടക്കാനിരുന്ന അമര്‍ ദിയാബിന്റെ കച്ചേരി റദ്ദാക്കിയതായി അല്‍ മഹാ ദ്വീപ് അറിയിച്ചു.
ഇരകളുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നതായി അല്‍ മഹ ഐലന്റ് അധികൃതര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.