Archived ArticlesUncategorized

ഇശല്‍ നിലാവ് സീസണ്‍ 2 അവിസ്മരണീയമായി

 

ദോഹ. ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കിയ ഇശല്‍ നിലാവ് സീസണ്‍ 2 ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലെ നിറഞ്ഞ സദസ്സിന് സംഗീതാസ്വാദനത്തിന്റെ വേറിട്ട അനുഭവമായി. സന്ദേശ പ്രധാനമായ തെരഞ്ഞെടുത്ത തനത് മാപ്പിളപ്പാട്ടുകളുടെ മനോഹരമായ അവതരണം ഇശല്‍ നിലാവ് സീസണ്‍ 2 വിനെ അവിസ്മരണീയമായി.

മലയാളത്തിന്റെ പ്രിയ കവി പി.ടി.അബ്ദുറഹിമാന്റെ ഓര്‍മദിവസത്തെ അന്വര്‍ഥമാക്കി അദ്ദേഹത്തിന്റെ മാനവ മൈത്രിയുടെ സന്ദേശ പ്രധാനമായ അനശ്വര ഗാനം എല്ലാ ഗായിക ഗായകരും ചേര്‍ന്നവതരിപ്പിച്ചുകംാണ്ടാണ് പരിപാടി തുടങ്ങിയത്. പിന്നീടങ്ങോട്ട് മാപ്പിളപ്പാട്ടിന്റെ പെരുമഴ സംഗീതാസ്വാദകരെ കോള്‍മയിര്‍കൊള്ളിച്ചു.

മാപ്പിളപ്പാട്ടിന് മഹത്തായ സംഭാവന നല്‍കിയ അനശ്വര പ്രതിഭകളായിരുന്ന എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, വി എം .കുട്ടി എന്നിവരുടെ തെരഞ്ഞെടുത്ത പാട്ടുകള്‍ കോര്‍ത്തിണക്കിയ മെഡലിയും ഇശല്‍ നിലാവിനെ സവിശേഷമാക്കി.

പ്രമുഖ ഗായകന്‍ ആദില്‍ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നിശീത , മൈഥിലി എന്നിവരാണ് സംഗീത സന്ധ്യയെ ധന്യമാക്കിയത്.

സംഗീതാസ്വാദകനായ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി. ഹംസയുടെ ഗാനം സദസ്സിന്റെ പ്രത്യേകം കയ്യടി നേടി .

റേഡിയോ സുനോ ആര്‍.ജെകളായ ഷാഫി, നിസ, ആശിയ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍.

മീഡിയ പ്ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍ , മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റുമാരായ സുബൈര്‍ പന്തീരങ്കാവ്, നസീമ വലിയപറമ്പില്‍ , അമീന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!