Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

പ്രവാസി ബന്ധു ഡോ.എസ്.അഹ് മദിന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

അമാനല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസിന്റെ ക്ഷണപ്രകാരം ദോഹയിലെത്തിയ എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്‍ മുഖ്യ പത്രാധിപരുമായ പ്രവാസി ബന്ധു ഡോ.എസ്.അഹ് മദിന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ഖമര്‍ ഹാളില്‍ യുബാന്‍ഡ് ലോഞ്ചിംഗിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇന്ത്യന്‍ സമൂഹം ഡോ.എസ്.അഹ് മദിനെ ആദരിച്ചത്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്. ബാബുരാജന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ആക്ടിംഗ് പ്രസിഡണ്ട് വിനോദ്‌നായര്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്ന് ഡോ. അഹ് മദിന് മെമന്റോ സമ്മാനിച്ചു.

മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനുകുമാര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനല്ല വടക്കാങ്ങര ഡോ. എസ്. അഹ് മദിനെ പരിചയപ്പെടുത്തി.

Related Articles

Back to top button