Archived ArticlesBreaking News
മികച്ച ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ആഗോളതലത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ: ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ജനകീയവല്‍ക്കരണം ഖത്തറിനെ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ചതായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ബിസിജി) അടുത്തിടെ പുറത്തിറക്കിയ പുതിയ പഠനത്തില്‍ പറയുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന ഇ ഗവണ്‍മെന്റ് സംവിധാനം വളരെ നേരത്തെ തന്നെ കാര്യക്ഷമമായി നടപ്പാക്കിയ ഖത്തര്‍ കോവിഡ് കാലത്ത് കൂടുതല്‍ ക്രിയാത്മകമായി ഡിജിറ്റല്‍ സേവനങ്ങളിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.