ചേതക്ക് സ്കൂട്ടറില്‍ ലോകം കറങ്ങുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് ദോഹയില്‍ ക്യൂട്ടിക്ക് സ്വീകരണം നല്കി
അമാനുല്ല വടക്കാങ്ങര
ദോഹ: കാസര്‍കോട് നിന്ന് 22 വര്‍ഷത്തെ പഴക്കമുള്ള ബജാജ് ചേതക്ക് സ്കൂട്ടറില്‍ പല രാജ്യങ്ങള്‍ കറങ്ങി ദോഹയില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ അഫ്സലിനും ബിലാലിനും ഖത്തറിലെ കാസര്ക്കോടന് കുട്ടയ്മയായ ക്യൂട്ടിക്ക് സ്വീകരണം നല്കി. തുമാമയിലെ എം.പി.ഹാളില്‍ നടന്ന ചടങ്ങില്‍ ലുക്ക്മാനുല്‍ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. ചെയര്മാന് ഡോ. എം.പി.ഷാഫി ഹാജി അഫ്സലിനെയും ബിലാലിനെയും ഷാള്‍ അണിച്ച് സ്വീകരിച്ചു. ഖത്തറിന്റെ ജെര്സി ലുക്ക്മാനുല്‍ ഹക്കിം കൈമാറി, മന്‍സൂര്‍ മുഹമ്മദ്, ഹാരിസ് പി.എസ്, അബ്ദുല്ല ത്രീസ്റ്റാര്‍, ഇഖ്ബാല്‍ ആനബാഗിള്, ബഷീര്‍ സ്രങ്ക്, ഷഹിന്‍ എം.പി., ഫൈസല്‍ ഫില്ലി, ഹാരിസ് ഏരിയാല്‍, ബഷീര്‍ ചെര്‍ക്കള, അലി പേരൂര്‍, സാബിത്ത് തുരുത്തി, അഷറഫ് പള്ളം, സെലിം പള്ളം, ജാഫര്‍ കല്ലങ്കാടി, നൗഷാദ് പൈക്ക, ഉസ്മാന് വെസ്റ്റ്, ഷക്കീര്‍ തായല്‍, ബഷീര്‍ ബംബ്രാണി, മഹ്റൂഫ് ബെബിഞ്ച, ഖലില്‍ ബേര്‍ക്ക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ആദം കുഞ്ഞി സ്വാഗതവും ഹാരിസ് പി.എസ് നന്ദിയും പറഞ്ഞു.