Breaking News
ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡി തെരഞ്ഞെടുപ്പ് നീട്ടിവെച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി 17 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ റീഷെഡ്യൂള്‍ ചെയ്യാന്‍ തീരുമാനിച്ചതായി എംബസി കൗണ്‍സിലറും ഇലക് ഷന്‍ കമ്മറ്റി അധ്യക്ഷയുമായ ടി.അജ്ഞലീന പ്രേമലത അറിയിച്ചു.
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.