
ട്രാന്‍സിറ്റ് ടൂറുകളുടെ അതിശയകരമായ പരമ്പരയിലേക്ക് മൂന്ന് സ്ഥലങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ഡിസ്‌കവര്‍ ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകോത്തര വിമാനത്താവളമായി അംഗീകാരം നേടിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ലോകത്തിന്റെ പഞ്ചനക്ഷത്ര വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നല്‍കുന്ന ടൂറിസംസാധ്യതകള്‍ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ട്രാന്‍സിറ്റ് ടൂറുകളുടെ അതിശയകരമായ പരമ്പരയിലേക്ക് മൂന്ന് സ്ഥലങ്ങള്‍ കൂടി കൂട്ടിചേചര്‍ത്തതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു.
2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ വിജയത്തെത്തുടര്‍ന്ന് സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നതിനാണ് ട്രാന്‍സിറ്റ് ടൂറുകള്‍ വിപുലീകരിക്കുന്നത്.
ഖത്തറിലെ മുന്‍നിര അത്യാധുനിക സ്റ്റേഡിയങ്ങളിലൂടെ വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന എക്സ്‌ക്ലൂസീവ് ട്രാന്‍സിറ്റ് ടൂറില്‍ 2022 ഫിഫ ലോകകപ്പ് ഖത്തര്‍ വീണ്ടും അനുഭവിക്കാന്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് അവസരമുണ്ട്.
ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 സ്റ്റേഡിയങ്ങളില്‍ അല്‍ തുമാമ, എജ്യുക്കേഷന്‍ സിറ്റി, ഖലീഫ ഇന്റര്‍നാഷണല്‍, ലുസൈല്‍ ഐക്കണിക് സ്റ്റേഡിയം, ഇന്നൊവേറ്റീവ് 974 സ്റ്റേഡിയം എന്നിവ ടൂറില്‍ ഉള്‍പ്പെടുന്നു: ഗൈഡഡ് കോച്ച് ടൂറുകള്‍ യാത്രക്കാര്‍ക്ക് ഖത്തറിന്റെ വാസ്തുവിദ്യാ വിസ്മയങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നു.