
റോഡിലുള്ള മഞ്ഞ ബോക്‌സുകളില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. റോഡിലുള്ള മഞ്ഞ ബോക്‌സുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് ട്രാഫിക് നിയമ ലംഘനമാണന്നും അത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം ഓര്‍മപ്പെടുത്തിയത്.
മഞ്ഞ ബോക്‌സുകളില്‍ നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്ന ഒരു ട്രാഫിക് പിശകാണ്. ട്രാഫിക് നിയമങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധത റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി