
Archived Articles
2022 ല്‍ എന്‍ഡോവ്മെന്റ് ഫണ്ട് 20 രോഗികള്‍ക്ക് അവയവം മാറ്റിവയ്ക്കാന്‍ സഹായം നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ല്‍ എന്‍ഡോവ്മെന്റ് ഫണ്ട് 20 രോഗികള്‍ക്ക് അവയവം മാറ്റിവയ്ക്കാന്‍ സഹായം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
പാവപ്പെട്ട രോഗികള്‍ക്കുള്ള എന്‍ഡോവ്മെന്റ് ഫണ്ടിന്റെ ഹെല്‍ത്ത് കെയര്‍ പ്രോജക്റ്റിന് കീഴില്‍ കഴിഞ്ഞ വര്‍ഷം 12,940 കിഡ്നി ഡയാലിസിസ് സെഷനുകള്‍ നടന്നതായും 49 ഹൃദ്രോഗികള്‍ക്ക് അവരുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കിയതായും ജനറല്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനം അല്‍താനി പറഞ്ഞു.