എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം ഖത്തറിലെ വനിതാ കായിക വിനോദങ്ങളുടെ കേന്ദ്രമാകും
അമാനുല്ല വടക്കാങ്ങര
ദോഹ. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം നിരവധി പരിപാടികളും പരിശീലനങ്ങളുമായി ഖത്തറിലെ വനിതാ കായിക വിനോദങ്ങളുടെ കേന്ദ്രമായി മാറും.കൂടാതെ, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സ്റ്റേഡിയത്തില്‍ നടക്കും.കായിക വിനോദങ്ങളെ എല്ലാവരേയും ഉള്‍ക്കൊള്ളാനും എല്ലാവര്‍ക്കും പ്രാപ്യമാക്കാനും ഖത്തര്‍ നടത്തുന്ന നിരന്തര ശ്രമങ്ങള്‍ക്ക് അനുസൃതമാണിത്. സ്ത്രീകളുടെ ആരോഗ്യവും മാനസികവുമായ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ക്യുഎഫ് സ്റ്റേഡിയത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കായിക കേന്ദ്രമാക്കി മാറ്റുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ വേള്‍ഡ് കപ്പ് ലെഗസി ഡയറക്ടര്‍ അലക്സാന്ദ്ര ചാലാത്ത് പറഞ്ഞു.
”എജ്യുക്കേഷന്‍ സിറ്റിക്കുള്ളില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ എപ്പോഴും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് വിദ്യാഭ്യാസം, മാനസിക ക്ഷേമം എന്നീ മേഖലകളില്‍. നിലവില്‍ 72% അധ്യാപകരും ജീവനക്കാരും സ്ത്രീകളാണ്. പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഭൂരിഭാഗം അദ്ധ്യാപകരും അതിന്റെ സര്‍വ്വകലാശാലകളിലെ ഉന്നതവിദ്യാഭ്യാസ വിദ്യാര്‍ത്ഥികളും സ്ത്രീകളാണ്, ”ക്യുഎഫ് പെണ്‍കുട്ടികളെയും സ്ത്രീകളെയും കായികരംഗത്ത് ശാക്തീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പറഞ്ഞു.